
നെയ്യാറ്റിന്‍കര: ഗോപൻ സ്വാമിയുടെ മൃതദേഹവും വഹിച്ചുളള നാമജപയാത്ര വീട്ടിലെത്തി. മതാചാര്യന്മാരുടെ സാനിധ്യത്തിലാണ് ഗോപൻ സ്വാമിയുടെ മഹാസമാധി നടത്തുക. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നാണും പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ നാമജപയാത്രയോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്.
ഋഷിപീഠം എന്നാണ് പുതിയ സമാധി സ്ഥലത്തിന്‍റെ പേര്. ആയിരക്കണക്കിന് ആളുകളാണ് സംസ്കാര ചടങ്ങിൽ എത്തിക്കൊണ്ടിരിക്കുന്നത്. ജാതിമതവിത്യാസം ഇല്ലാതെ എല്ലാ വിഭാഗക്കാരെയും സംസ്കാരത്തിന് ഹിന്ദു സംഘടനകൾ ക്ഷണിച്ചിരിന്നു.