ഗോപൻ സ്വാമിയുടെ മൃതദേഹം വൈകിട്ട് സംസ്കരിക്കും

മതാചാര്യന്മാരുടെ സാന്നിധ്യത്തിലായിരിക്കും മഹാസമാധി നടത്തുകയെന്ന് മകൻ പറഞ്ഞു.
Gopan Swamy's body will be cremated tomorrow
ഗോപൻ സ്വാമിയുടെ മൃതദേഹം വെളളിയാഴ്ച സംസ്കരിക്കും
Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം വെളളിയാഴ്ച വൈകിട്ട് 3.30യ്ക്ക് സംസ്കരിക്കും. പൊതുദർശനത്തിന് ശേഷം മഹാസമാധിയായി സംസ്കാരം നടത്തുമെന്ന് മകൻ സനന്ദൻ പറഞ്ഞു. നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് വീട്ടിൽ എത്തിക്കും.

മതാചാര്യന്മാരുടെ സാന്നിധ്യത്തിലായിരിക്കും മഹാസമാധി നടത്തുകയെന്നും ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു. പൊളിച്ച കല്ലറക്ക് സമീപമാണ് ഇഷ്ടിക കൊണ്ട് പുതിയ സമാധി സ്ഥലം നിര്‍മിച്ചിട്ടുള്ളത്.

അതേസമയം, കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും എടുക്കാനാണ് പൊലീസ് തീരുമാനം. ഭാര്യയുടെയും മക്കളുടെയും മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും.

ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം നിർണായകമാണെന്നും പൊലീസ് പറഞ്ഞു. മരണത്തിലെ ദുരൂഹത നീക്കാൻ രാസപരിശോധന ഫലം ലഭിക്കണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com