
തിരുവന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മക്കൾ. നെയ്യാറ്റിൻകര നഗരസഭയിലാണ് ഗോപൻ സ്വാമിയുടെ മക്കളും കുടുംബവും അപേക്ഷയുമായി എത്തിയത്.
അച്ഛൻ സമാധിയായതിനാൽ മരണ സർട്ടിഫിക്കറ്റ് വേണ്ടെന്ന് പറഞ്ഞ മക്കളാണ് ഇപ്പോൾ നഗരസഭയിൽ അപേക്ഷയുമായി എത്തിയത്. എന്നാൽ സർട്ടിഫിക്കറ്റ് നൽകാൻ നെയ്യാറ്റിൻകര നഗരസഭ തയാറായിട്ടില്ല.
ഗോപൻ സ്വാമിയുടെ ആന്തരികാവയവങ്ങളുടെ സാമ്പിൾ ഫലം കിട്ടിയാൽ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാവുകയുളളൂ. അതിനു ശേഷമേ സർട്ടിഫിക്കറ്റ് നൽകുവാൻ സാധിക്കുകയുളളൂ എന്നാണ് നഗരസഭയുടെ നിലപാട്.