
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സിൻഡി ക്കേറ്റിലേക്ക് പുതുതായി 10 അംഗങ്ങളെ നിർദേശിച്ച് സർക്കാർ. ഡോ.പി.കെ. ബേബി, ഡയറക്ടര്‍, യുവജനക്ഷേമ വകുപ്പ്, കുസാറ്റ്. ലാലി എം. ജെ., അസോസിയേറ്റ് പ്രൊഫസര്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്, ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളെജ്, തൃശൂര്‍. ഡോ. ശശി ഗോപാലന്‍, പ്രൊഫസര്‍, മാത്തമാറ്റിക്സ് വകുപ്പ്, കുസാറ്റ്. പ്രൊഫ. എബ്രഹാം പി മാത്യു, പടിഞ്ഞാറ്റേതില്‍, ചുങ്കത്തറ പി ഒ. ഡോ. ഷോജോ സെബാസ്റ്റ്യന്‍, കണ്ടകുടി വീട്, കൈനടി പി ഒ. ഡോ. ജി.സന്തോഷ്‌കുമാര്‍, പ്രൊഫസര്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം
ഇവര്‍ക്ക് മുന്‍പ്, എം എല്‍ എ മാരുടെ വിഭാഗത്തില്‍ നിന്ന് എം. വിജിന്‍, സി. കെ. ആശ, എന്നിവരെയും, വിവര സാങ്കേതിക വിദഗ്ധരുടെ വിഭാഗത്തില്‍നിന്ന് കെ. കെ. കൃഷ്ണകുമാറിനെയും (സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോമെന്‍റ് സ്റ്റഡീസ് ), വിദ്യാര്‍ത്ഥി പ്രതിനിധിയായി ശ്രീരാഗ്. പി, ബി.ടെക്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ്, കുസാറ്റ് എന്നിവരെയും സര്‍ക്കാര്‍ സര്‍വ്വകലാശാല സിൻഡിക്കേറ്റിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു.