വിരമിക്കൽ ദിവസം തന്നെ കുറ്റാരോപണ മെമോ നൽകി സർക്കാർ നടപടി

സാങ്കേതിക വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്‌ടറുടെ ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കുറ്റാരോപണ പത്രികയിൽ പറയുന്നു
വിരമിക്കൽ ദിവസം തന്നെ കുറ്റാരോപണ മെമോ നൽകി സർക്കാർ നടപടി
Updated on

തിരുവനന്തപുരം: കെടിയു സർവ്വകലാശാല വൈസ് ചാൻസിലർ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഡോ. സിസ തോമസിന് കുറ്റാരോപണ മെമോ നൽകി സർക്കാർ. വിരമിക്കുന്ന ദിവസം തന്നെയായിരുന്നു നടപടി. സസ്പെൻഷൻ നടപടികളിലേക്ക് സർക്കാർ നീങ്ങിയില്ല. സർക്കാരിന്‍റെ അനുമതി കൂടാതെ ഗവർണറുടെ നിർദേശപ്രകാരം താത്കാലിക വിസിയുടെ ചുമതല ഏറ്റെടുത്തതിനാലാണ് നടപടി.

സാങ്കേതിക വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്‌ടറുടെ ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കുറ്റാരോപണ പത്രികയിൽ പറയുന്നു. ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തുകയും അവ കൈകാര്യം ചെയ്യുന്നതിൽ അലക്ഷ്യത വരുത്തി. അച്ചടക്ക നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതിനാലാണ് പത്രിക നൽകുന്നതെന്നും സർക്കാർ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com