നടിയെ ആക്രമിച്ച കേസ്; അപ്പീൽ നൽകാൻ സർക്കാർ അനുമതി

ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകും
government allows appeal on actress attack case

ദിലീപ്

File image

Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെവിട്ട വിധിക്കെതിരേ അപ്പീൽ നൽകാൻ സർക്കാർ അനുമതി. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശ സർക്കാർ അംഗീകരിച്ചു.

ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഡിജിറ്റൽ‌ തെളിവുകൾ വിചാരണ കോടതി തള്ളിയത് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് പ്രോസിക്യൂഷൻ വാദം.

ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യൂട്ടറും സ്പെഷ്യൽ പ്രോസിക്യൂട്ടറും നൽകിയ ശുപാർശ സാങ്കേതികമായി സർക്കാർ അംഗീകരിച്ചതോടെയാണ് അപ്പീൽ നൽകുന്നത്. കേസിൽ വിചാരണ കോടതി വിധി വന്നതിന് പിന്നാലെ തന്നെ അപ്പീൽ പോവുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com