
file image
തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച സംഭവത്തിൽ എൻ. പ്രശാന്ത് ഐഎഎസിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. സസ്പെൻഡ് ചെയ്ത് 9 മാസങ്ങൾക്ക് ശേഷമാണ് പ്രശാന്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
അഡീഷനൽ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രിന്‍സിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാള്‍ പ്രസന്‍റിങ് ഓഫിസറും.
കുറ്റപത്ര മെമ്മോയ്ക്ക് പ്രശാന്ത് നൽകിയ മറുപടി സ്വീകാര്യമല്ലെന്ന് അന്വേഷണ ഉത്തരവിൽ പറയുന്നു. മെമ്മോയിലെ കുറ്റങ്ങള്‍ എല്ലാം നിഷേധിച്ചുവെന്നും ഇതിന് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്നും സര്‍ക്കാർ പറയുന്നു.