റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാർ പുനഃസ്ഥാപിക്കണം; റഗുലേറ്ററി കമ്മീഷന് സർക്കാരിന്‍റെ കത്ത്

പൊതുജന താത്പര്യം മുൻനിർത്തിയാണ് പുനഃസ്ഥാപിക്കാനുള്ള നിർദേശമെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്
Representative Image
Representative Image
Updated on

തിരുവനന്തപുരം: റദ്ദാക്കിയ 465 മെഗാവാട്ടിന്‍റെ ദീർഘകാല വൈദ്യുതി കരാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷന് സർക്കാരിന്‍റെ കത്ത്. വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി. കരാറിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന കമ്മീഷന്‍റെ കണ്ടെത്തലിൽ സർക്കാർ ഇടപെടില്ല.

പൊതുജന താത്പര്യം മുൻനിർത്തിയാണ് പുനഃസ്ഥാപിക്കാനുള്ള നിർദേശമെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മന്ത്രി സഭാ യോഗം യുഡിഎഫ് കാലത്തെ കരാർ പുനഃസ്ഥാപിക്കാൻ തീരുമാനമെടുത്തത്. 25 വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുചി ലഭിക്കുന്ന കരാർ കഴിഞ്ഞ മെയിലാണ് സർക്കാർ റദ്ദാക്കിയിരുന്നത്.

logo
Metro Vaartha
www.metrovaartha.com