രാഹുലിനെ ഒഴിവാക്കാൻ ശാസ്ത്ര മേളയുടെ വേദി സർക്കാർ മാറ്റി

നവംബർ 7 മുതൽ 10 വരെയാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്
Government changes venue of science fair to avoid Rahul

V Sivan kutty

Updated on

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ ശാസ്ത്ര മേളയുടെ വേദി മാറ്റി സർക്കാർ. പാലക്കാട് നഗരത്തിൽ നടത്താനിരുന്ന സംസ്ഥാന ശാസ്ത്ര മേളയുടെ വേദിയാണ് ഷൊർണൂറിലേക്ക് മാറ്റിയത്. സ്ഥലം എംഎൽഎയെ സംഘാടക സമിതി ചെയർമാനോ കൺവീനറോ ആക്കേണ്ടിവരുമെന്ന സാഹചര്യം നിലനിൽക്കുന്നതിനാലാണ് സർക്കാർ നടപടി.

നവംബർ 7 മുതൽ 10 വരെയാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്. കുട്ടികൾ ടെലിവിഷൻ കാണുന്നവരാണെന്നും രാഹുൽ അവിടെയെത്തിയൽ എങ്ങനെയാണ് കുട്ടികൾ പ്രതികരിക്കുക എന്ന് പറയാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു.

അഹങ്കാരത്തിന് കൈയും കാലും വച്ച മുഖമാണ് രാഹുലിന്‍റേത്. ഒരു പ്രസംഗത്തിൽ 'എടാ വിജയാ' എന്നാണ് രാഹുൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്തത്. ഞങ്ങളാരും മുതിർന്ന നേതാക്കളെ മാന്യതയും ബഹുമാനവുമില്ലാതെ അഭിസംബോധന ചെയ്യുകയോ അവരോട് പെരുമാഖുപകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com