പ്രോസിക‍്യൂഷൻ അനുമതിയുടെ ആവശ‍്യമില്ല; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ നിലപാട് വ‍്യക്തമാക്കി സർക്കാർ

കേസിലെ പ്രതികൾ സ്വകാര‍്യ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്നവരായതിനാൽ പ്രോസിക‍്യൂഷൻ അനുമതിയുടെ ആവശ‍്യമില്ലെന്നാണ് സർക്കാർ നിലപാട്
No prosecution sanction required; government clarifies stance on microfinance fraud

വെള്ളാപ്പള്ളി നടേശൻ

Updated on

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതിയിൽ നിലപാട് വ‍്യക്തമാക്കി സംസ്ഥാന സർക്കാർ. കേസിലെ പ്രതികൾ സ്വകാര‍്യ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്നവരായതിനാൽ പ്രോസിക‍്യൂഷൻ അനുമതിയുടെ ആവശ‍്യമില്ലെന്നാണ് സർക്കാർ നിലപാട്.

പ്രോസിക‍്യൂഷൻ അനുമതി വേണ്ടെന്ന് തന്നെയായിരുന്നു പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും നിലപാട്. കേസുമായി ബന്ധപ്പെട്ട് 8 കുറ്റപത്രങ്ങൾ ഇതിനോടകം തയാറാക്കിയിട്ടുണ്ട്. 2016ൽ മുൻ മുഖ‍്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരേ കേസ് അന്വേഷണം ആരംഭിച്ചത്.

സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്ന് ആരോപണം ഉയർന്നിരുന്നു.

logo
Metro Vaartha
www.metrovaartha.com