സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു

ഏപ്രിൽ മുതൽ വർധന നടപ്പാക്കുമെന്നാണ് വിവരം
government employees da allowance increased 3 percentage

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു

Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. ഏപ്രിൽ മുതൽ വർധന നടപ്പാക്കുമെന്നാണ് വിവരം. ഇതോടെ 12ശതമാനത്തിൽ നിന്ന് ക്ഷാമബത്ത 15 ശതമാനമായി. സർക്കാർ ജീവനക്കാർ, അധ‍്യാപകർ, എയ്ഡഡ് സ്കൂൾ, കോളെജ്, പോളി ടെക്നിക് ജീവനക്കാർ, തദ്ദേശ സ്ഥാപന ജീവനക്കാർ മുഴുവൻ സമയ കണ്ടിജന്‍റ് ജീവനക്കാർ എന്നിവരുടെ ക്ഷാമബത്തയാണ് വർധിപ്പിച്ചത്.

അതേസമയം പെൻഷൻകാരുടെ ക്ഷാമാശ്വാസവും വർധിപ്പിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചതിനാൽ 690 രൂപ മുതൽ 3711 രൂപ വരെയായിരിക്കും വർധനവ് ഉണ്ടാവുക. സേവനകാലം കൂടുതലുള്ള ജീവനക്കാർക്ക് സ്കെയിൽ ഓഫ് പേ അനുസരിച്ചായിരിക്കും വർധനവ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com