
ഭാസ്കര കാരണവർ വധക്കേസ്: പ്രതി ഷെറിന്‍റെ ജയിൽ മോചനം സർക്കാർ മരവിപ്പിച്ചു
file image
തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്‍റെ ശിക്ഷയിൽ ഇളവു നൽകി ജയിൽമോചനം അനുവദിച്ച മന്ത്രിസഭായോഗത്തിലെ തീരുമാനം സർക്കാർ മരവിപ്പിച്ചു.
മോചനം തടയണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിച്ചിരുന്നതായും ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണത്തെത്തുടർന്നുമാണ് മന്ത്രിസഭയുടെ തീരുമാനം മരവിപ്പിച്ചത്. കൂടാതെ, ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനമെടുത്ത് 2 മാസം പിന്നിട്ടിട്ടും റിപ്പോർട്ട് ഗവർണർക്ക് കൈമാറിയിരുന്നില്ല.
14 വർഷം തടവ് അനുഭവിച്ച സാഹചര്യത്തിൽ തനിക് ശിക്ഷയിൽ ഇളവ് നൽകണമെന്നാണ് ഷെറിന്‍ അപേക്ഷ നൽകിയിരുന്നത്. ഈ ശുപാര്‍ശ ഒറ്റ മാസം കൊണ്ടാണ് ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തിയതെന്നും, അര്‍ഹരായ വേറെ നിരവധി പേരുണ്ടെന്നും തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു. ഇതോടെയാണ് ഷെറിനു മാത്രമായി ശിക്ഷാഇളവ് നൽകാനുള്ള മന്ത്രിസഭാ ശുപാർശ വലിയ വിവാദങ്ങൾക്കു വഴിയൊരുക്കിയത്.
വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനം വന്നതിനു ശേഷം ഇവർ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതും വിവാദമായിരുന്നു.