ആശാവർക്കർമാർക്ക് മൂന്നു മാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ച് സർക്കാർ

26,125 ആശാ വർക്കർമാർക്ക് 7000 രൂപ പ്രതിമാസം ലഭിക്കുന്ന വിധത്തിലാണ് സർക്കാർ തുക അനുവദിച്ചിരിക്കുന്നത്
government grants three months  honorarium to asha workers

ആശാവർക്കർമാർക്ക് മൂന്നു മാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ച് സർക്കാർ

Updated on

തിരുവനന്തപുരം: ആശാവർക്കർമാർക്ക് മൂന്നു മാസത്തെ ഓണറേറിയം വിതരണത്തിനുള്ള തുക അനുവദിച്ച് സർക്കാർ. ജൂൺ മുതൽ ഓഗസ്റ്റു വരെയുള്ള മാസങ്ങളിൽ ഓണറേറിയമായി നൽകേണ്ട തുകയാണ് മുൻകൂറായി അനുവദിച്ചിരിക്കുന്നത്. 6 മാസത്തെ ഓററേറിയം മുൻകൂറായി നൽകണമെന്നായിരുന്നു നാഷണൽ ഹെൽത്ത് മിഷൻ ഡയറക്‌ടർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

തുടർന്നാണ് പകുതി തുക സർക്കാർ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 26,125 ആശാ വർക്കർമാർക്ക് 7000 രൂപ പ്രതിമാസം ലഭിക്കുന്ന വിധത്തിലാണ് സർക്കാർ തുക അനുവദിച്ചിരിക്കുന്നത്. ഓണറേറിയം കുടിശിക ഇല്ലാതെ ലഭ്യമാക്കുന്നതിന് ഒപ്പം നിലവിലെ തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com