6 വർഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി: പുത്തലത്ത് ദിനേശന് 12,090 രൂപ പ്രതിമാസ പെൻഷൻ, 2.88 ലക്ഷം രൂപ ഗ്രാറ്റുവിറ്റി

2016 മുതൽ 2022 വരെയാണ് പിണറായി വിജയന്‍റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ ജോലി ചെയ്തത്
6 വർഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി: പുത്തലത്ത് ദിനേശന് 12,090 രൂപ പ്രതിമാസ പെൻഷൻ, 2.88 ലക്ഷം രൂപ ഗ്രാറ്റുവിറ്റി
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശന് 12,090 രൂപ പ്രതിമാസ പെൻഷൻ അനുവദിച്ച് സർക്കാർ‌ ഉത്തരവിറക്കി. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തേതുൾപ്പെടെയുള്ള 6 വർഷത്തെ സേവന കാലയളവായി പരിഗണിച്ചാണ് ഉത്തരവ്. 2.88 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയുമായി 6.44 ലക്ഷം പെൻഷൻ കമ്യൂട്ടേക്ഷനായും അനുവദിച്ചിട്ടുണ്ട്.

2016 മുതൽ 2022 വരെയാണ് പിണറായി വിജയന്‍റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ ജോലി ചെയ്തത്. അന്ന് 1,30,000 ആയിരുന്നു അദ്ദേഹത്തിന്‍റെ ശമ്പളം. 6 വർഷത്തെ ജോലിക്ക് ടെർമിനൽ സറണ്ടറായി 7,80,000 രൂപ ലഭിക്കുന്നതിനും അർഹതയുണ്ട്. എന്നാൽ ഉത്തരവിൽ ഇതിനെ കുറിച്ച് പറഞ്ഞിട്ടില്ല. നിലവില്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനിയുടെ ചീഫ് എഡിറ്ററുമാണ് പുത്തലത്ത് ദിനേശന്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com