ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

വെളളിയാഴ്ച ചേര്‍ന്ന കരിക്കുലം കമ്മിറ്റിയാണ് പാഠഭാഗത്തിന് അംഗീകാരം നൽകിയത്.
Government includes powers and duties of governor in class 10th social studies textbook
മന്ത്രി വി. ശിവൻകുട്ടി
Updated on

തിരുവനന്തപുരം: ​ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിൽ ഉൾപ്പെടുത്തി സർക്കാർ‌. പാഠഭാ​ഗത്തിന് കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ഒരു അധ്യായത്തിലാണ് ഗവര്‍ണറുടെ അധികാരങ്ങളും ചുമതലകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജനാധിപത്യം, ഒരു ഇന്ത്യൻ അനുഭവം എന്ന അധ്യായത്തിലാണ് ഇവ പഠിപ്പിക്കുക. അതോടൊപ്പം തന്നെ അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പ്രതിസന്ധി ഘട്ടം, ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ സുപ്രീം കോടതി വിധി, റിസോര്‍ട്ട് പൊളിറ്റിക്സ് എന്നിവ സംബന്ധിച്ച കാര്യങ്ങളും ഇതേ അധ്യായത്തിലാണ് വരുന്നത്.

വെളളിയാഴ്ച ചേര്‍ന്ന കരിക്കുലം കമ്മിറ്റിയാണ് പാഠഭാഗത്തിന് അംഗീകാരം നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com