അതിവേഗ റെയിൽവേ വിജ്ഞാപനം സർക്കാർ പുറത്തിറക്കി

20 ശതമാനം കേന്ദ്ര-സംസ്ഥാന സഹായവും, 60 ശതമാനം അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
Government issues notification for high-speed railway

അതിവേഗ റെയിൽവേ വിജ്ഞാപനം സർക്കാർ പുറത്തിറക്കി

Updated on

തിരുവനന്തപുരം: അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ. ആർആർടിഎസ് പ്രായോഗികവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതുമാണെന്ന് വിജ്ഞാപനത്തിലുണ്ട്. 20 ശതമാനം കേന്ദ്ര-സംസ്ഥാന സഹായവും, 60 ശതമാനം അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ആർആർടിഎസ് മാതൃകയിൽ അതിവേഗറെയിൽ നടപ്പാക്കാമെന്ന് കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരുന്നു. ഇത് അനുസരിച്ചുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

2033 ൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ ആദ്യഘട്ടവും അതിന് ശേഷം നാല് ഘട്ടങ്ങളിലായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ആർആർടിഎസ് നടപ്പിലാക്കും.

നാലു ഘട്ടങ്ങളിലായി 2 ലക്ഷം കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച കെ.റെയിൽ പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കി ആർആർടിഎസ് മാതൃകയിലേക്ക് പോവുകയാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. നിലവിൽ മെട്രോമാൻ ഇ.ശ്രീധരൻവ അതിവേഗ റെയിൽ മോഡലുമായി മുന്നോട്ട് പോവുകയാണ്. പൊന്നാനിയിൽ കഴിഞ്ഞദിവസം അദ്ദേഹം ഓഫീസും തുറന്നിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com