സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർധിപ്പിക്കും

2022 ജനുവരി ഒന്ന് മുതലുള്ള പ്രാബല്യത്തിലാണ് വർധന നടപ്പാക്കുക
government lawyers to get salary hike

സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർധിപ്പിക്കും

Updated on

തിരുവനന്തപുരം: സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർധിപ്പിക്കാൻ മന്ത്രിസഭായോഗ തീരുമാനം. ജില്ലാ ഗവൺമെന്‍റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെന്‍റ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്‍റ് വർക്ക് എന്നി ചുമതലയിലുള്ള അഭിഭാഷകരുടെ പ്രതിമാസ വേതനത്തിലാണ് വർധന.

യഥാക്രമം 87,500 രൂപയിൽ നിന്ന് 1,10,000 രൂപയായും 75,000 രൂപയിൽ നിന്ന് 95,000 രൂപയായും 20,000 രൂപയിൽ നിന്ന് 25,000 രൂപയുമായാണ് ഉയർത്തുക. 2022 ജനുവരി ഒന്ന് മുതലുള്ള പ്രാബല്യത്തിലാണ് വർധന നടപ്പാക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com