'പാർട്ടിയിലും മുന്നണിയിലും എതിർപ്പ്'; മദ‍്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറിയേക്കും

സമുദായ സംഘടനകളുടെ എതിർപ്പും ഘടകകക്ഷികളുടെ നിലപാടും ഇതിന് കാരണമായെന്നാണ് സൂചന.
Government may backtrack on decision to reduce tax on low alcohol content liquor

മുഖ‍്യമന്ത്രി വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതി കുറയ്ക്കാനുള്ള നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറിയേക്കും. പാർട്ടിക്കുള്ളിലും മുന്നണിയിലും എതിർപ്പ് ശക്തമായ സാഹചര‍്യത്തിലാണിത്. സമുദായ സംഘടനകളുടെ എതിർപ്പും ഘടകകക്ഷികളുടെ നിലപാടും ഇതിന് കാരണമായെന്നാണ് സൂചന.

വിഷ‍യത്തിൽ മുഖ‍്യമന്ത്രി വി.ഡി. സതീശനുമായി മന്ത്രിമാർ ചർച്ച നടത്തും. അതേസമയം, വിഷയത്തിൽ അടിയന്തര പ്രമേയം ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. മദ‍്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ നടപടിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. ശീതളപാനിയം പോലെ മദ‍്യം വിൽക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നതെന്ന് സിപിഎം നേതാവ് പി. രാജീവ് വിമർശനം നടത്തി.

logo
Metro Vaartha
www.metrovaartha.com