ഉമർ ഫൈസി മുക്കത്തെ വഫഖ് ബോർഡ് അംഗമായി സർക്കാർ നാമനിർദേശം ചെയ്തു

സർക്കാർ പുറത്തിറക്കിയ നോമിനേഷൻ ലിസ്റ്റിൽ ഉമർ ഫൈസി മുത്തത്തിന്‍റേതടക്കം 9 ആളുകളുടെ പേരാണുള്ളത്
Government nominates Umar Faizi as member of Mukkamte Wafaq Board

ഉമർ ഫൈസി മുക്കം

Updated on

തിരുവനന്തപുരം: സമസ്ത മുശാവറ അംഗം ഉമൻ ഫൈസി മുക്കത്തെ വഖഫ് ബോർഡ് അംഗമായി നാമനിർദേശം ചെയ്തു. അഡ്വ.എം.കെ. സക്കീറിനെ ചെയർമാനായും നാമനിർദേശം ചെയ്തു. സർക്കാർ പുറത്തിറക്കിയ നോമിനേഷൻ ലിസ്റ്റിൽ ഉമർ ഫൈസി മുത്തത്തിന്‍റേതടക്കം 9 ആളുകളുടെ പേരാണുള്ളത്.

കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകൾ കാരണം നീണ്ടുപോയ വഖഫ് ബോർഡിന്‍റ പുനസംഘടനയാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.

ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരമാണ് പുനസംഘടന. സമസ്തയിൽ ലീഗ് വിരുദ്ധ പക്ഷക്കാരനായി ആരോപിക്കപ്പെടുന്നയാളാണ് ഉമർ ഫൈസി മുക്കം. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിൽ തനിക്കെതിരേയുള്ള ഈ ആരോപണത്തിൽ അദ്ദേഹം പ്രതികരണം നടത്തിയിരുന്നു.താൻ സഖാവാണെന്ന ആരോപണത്തിനാണ് മറുപടി നൽകിയത്. ഒരു വിശ്വാസിക്ക് സഖാവാകാൻ കഴിയില്ലെന്നായിരുന്നു ഉമർ ഫൈസിയുടെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com