
തിരുവനന്തപുരം: അനധികൃതമായി സാമൂഹികക്ഷേമ പെൻഷൻ കൈപ്പറ്റിയ കൂടുതൽ ജീവനക്കാർക്കെതിരേ നടപടി. പൊതുമരാമത്ത് വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവർ കൈപ്പറ്റിയ തുക 18 ശതമാനം പലിശസഹിതം തിരിച്ചു പിടിക്കും. വകുപ്പിലെ 47 പേരാണ് അനധികൃതമായി പെൻഷൻ കൈപ്പറ്റിയതെന്നാണ് കണ്ടെത്തൽ.
ഇതിൽ 15 പേർ വിവിധ വകുപ്പുകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു വരികയാണ്. ഒരാൾ ജോലിയിൽ നിന്നും വിരമിച്ചു. വിവിധ വകുപ്പുകളിലായി 1500 ൽ അധികം ആളുകൾ അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയെന്നാണ് ധനവകുപ്പിന്‍റെ കണ്ടെത്തൽ.