
രവി മോഹൻ | ബേസിൽ ജോസഫ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണാഘോഷം സെപ്റ്റംബർ 3 മുതൽ 9 വരെ സംഘടിപ്പിക്കും. സെപ്റ്റംബർ 3 ന് വൈകിട്ട് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. നടന്മാരായ ബേസിൽ ജോസഫ്, രവി മോഹൻ എന്നിവരായിരിക്കും മുഖ്യാതിഥികൾ.
പതിനായിരത്തോളം കലാകാരന്മാർ ആഘോഷത്തിന്‍റെ ഭാഗമാവും. സമാപന ഘോഷയാത്രയിൽ 150 ഓളം നിശ്ചല ദൃശ്യങ്ങളുണ്ടാവുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.