ബി. അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷനായി നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി

സർക്കാർ നിയമനത്തിനെതിരേ ബി. അശോക് നൽകിയ ഹർജിയാണ് സെന്‍ട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയത്.
Government order appointing B. Ashok as Local Self-Government Reforms Commission cancelled

ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോക്

Updated on

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മിഷനായി നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. സർക്കാർ നിയമനത്തിനെതിരേ ബി. അശോക് നൽകിയ ഹർജിയാണ് സെന്‍ട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കിയത്.

കേഡറിന് പുറത്തുളള തസ്തികയിൽ നിയമിച്ചപ്പോൾ ഉദ്യോഗസ്ഥന്‍റെ സമ്മതം തേടിയില്ലെന്നും, മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മിഷനായി നിയമിച്ച ഉത്തരവെന്നും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.

ഐഎഎസ് കേഡറിന് പുറത്തുളള തദ്ദേശ ഭരണപരിഷ്കരണ കമ്മിഷന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടുളള സർക്കാർ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജനുവരിയിൽ താത്കാലികമായി തടഞ്ഞിരുന്നു.

സ്ഥലംമാറ്റം ചട്ടവിരുദ്ധമാണെന്നാരോപിച്ച് അശോക് നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. ഹരിപാൽ അധ്യക്ഷനും വി. രമ മാത്യു അംഗവുമായ ട്രൈബ്യൂണലായിരുന്നു പരിഗണിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com