
800 രൂപയ്ക്ക് മുകളിലുള്ള മദ‍്യം ഇനി ചില്ലുകുപ്പികളിൽ മാത്രം; പ്ലാസ്റ്റിക് കുപ്പികൾക്ക് 20 രൂപ അധികം നൽകണം
representative image
തിരുവനന്തപുരം: സംസ്ഥാനത്ത് 800 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ‍്യം ഇനി മുതൽ ചില്ലു കുപ്പികളിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതായി എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. വാർത്താ സമ്മേളനത്തിലൂടെയായിരുന്നു മന്ത്രി ഇക്കാര‍്യം വ‍്യക്തമാക്കിയത്.
പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഈ പദ്ധതി തമിഴ്നാട് സർക്കാർ ഇതിനകം നടപ്പാക്കിയതായും മന്ത്രി പറഞ്ഞു. 70 കോടി മദ‍്യകുപ്പികൾ സംസ്ഥാനത്ത് പ്രതിവർഷം വിറ്റഴിയുന്നുണ്ട്. ഇതിൽ 80 ശതമാനത്തോളം പ്ലാസ്റ്റിക് കുപ്പികളാണ്.
ഈ സാഹചര‍്യം കണക്കിലെടുത്താണ് പുതിയ സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം പ്ലാസ്റ്റിക് കുപ്പികളിൽ വിതരണം ചെയ്യുന്ന മദ‍്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരിച്ച് നൽകിയാൽ 20 രൂപ തിരിച്ച് ലഭിക്കുന്ന തരത്തിലുള്ള സംവിധാനമായിരിക്കും ഏർപ്പെടുത്തുക.