സംസ്ഥാന സ​ർ​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ഇ​ന്ന്

സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിലുള്ളത്
government progress report to be released today
സംസ്ഥാന സർക്കാരിന്‍റെ 3 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ 3 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് 4നു സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഏറ്റുവാങ്ങും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ എന്നിവർ പ്രസംഗിക്കും. 1മറ്റു മന്ത്രിമാർ സന്നിഹിതരായിരിക്കും. പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നന്ദി പറയും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com