സർക്കാർ സ്കൂളിന്‍റെ സീലിങ് തകർന്നു വീണ സംഭവത്തിൽ റിപ്പോർട്ട് തേടി തദ്ദേശസ്വയംഭരണ വകുപ്പ്

നിർമാണത്തിൽ അപാകതയുണ്ടായോയെന്ന് അറിയുന്നതിനായി രണ്ട് വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെ കോസ്റ്റ് ഫോർഡ് പരിശോധനയ്ക്ക് നിയമിച്ചിട്ടുണ്ട്
Local Government Department seeks report on government school ceiling collapse incident

കോടാലി സർക്കാർ സ്കൂളിലെ ഹാളിന്‍റെ സീലിങ് തകർന്നു വീണപ്പോൾ

Updated on

തൃശൂർ: കോടാലി സർക്കാർ സ്കൂളിലെ ഹാളിന്‍റെ സീലിങ് തകർന്നു വീണ സംഭവത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് കോസ്റ്റ്ഫോർഡിനോട് റിപ്പോർട്ട് തേടി. വിഷയത്തിൽ സമാന്തര പരിശോധന നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു.

അതേസമയം നിർമാണത്തിൽ അപാകതയുണ്ടായോയെന്ന് അറിയുന്നതിനായി രണ്ട് വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെ കോസ്റ്റ് ഫോർഡ് പരിശോധനയ്ക്ക് നിയമിച്ചിട്ടുണ്ട്. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 54 ലക്ഷം രൂപയ്ക്കായിരുന്നു കോസ്റ്റ് ഫോർഡ് സ്കൂൾ കെട്ടിടം നിർമിച്ച് നൽകിയത്.

ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു തൃശൂർ കോടാലി സർക്കാർ യുപി സ്കൂളിലെ ഹാളിന്‍റെ സീലിങ് തകർന്നു വീണത്. സ്കൂളിന് അവധിയായതിനാലാണ് വൻ ദുരന്തം ഒഴിവായത്. വിദ‍്യാർഥികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്‍റെ സീലിങ്ങായിരുന്നു തകർന്നു വീണത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com