"സംസ്ഥാനം ലഹരി മാഫിയയുടെ പിടിയിൽ, സർക്കാർ ശക്തമായ നടപടിയെടുക്കണം": കെ. സുരേന്ദ്രൻ

താമരശേരിയിൽ സ്കൂൾ വിദ‍്യാർഥി കൊല്ലപ്പെട്ട സംഭവം ഗൗരവതരമാണെന്നും സുരേന്ദ്രൻ പറഞ്ഞു
"The state is in the grip of the drug mafia, the government should take strong action": K. Surendran
കെ. സുരേന്ദ്രൻ
Updated on

തിരുവനന്തപുരം: ലഹരിമാഫിയക്കെതിരേ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനം ലഹരി മാഫിയയുടെ പിടിയിലാണെന്നും സ്കൂളുകൾ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള ലഹരി വിപണനം നടക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

താമരശേരിയിൽ സ്കൂൾ വിദ‍്യാർഥി കൊല്ലപ്പെട്ട സംഭവം ഗൗരവതരമാണെന്നും സർക്കാരിന്‍റെ പിടിപ്പുകേടാണ് സംസ്ഥാനത്ത് ലഹരി മാഫിയ ശക്തമാകാൻ കാരണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ലഹരി വിതരണത്തിൽ രാജ‍്യവിരുദ്ധ ശക്തികൾക്ക് പങ്കുണ്ടോയെന്ന കാര‍്യം സംശയമുണ്ടെ് ഇതിന് പണം നൽകുന്നവരുടെ വിദേശബന്ധത്തെ കുറിച്ച് അന്വേഷിക്കണം. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന കൊലപാതകങ്ങൾ കേരളത്തിൽ തുടർകഥയാവുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com