ആശാ വര്‍ക്കര്‍മാരുടെ വിരമിക്കൽ പ്രായം 62 ആക്കിയ നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു

രാപകല്‍ സമരം 69-ാം ദിവസത്തിൽ ഒരു സുപ്രധാന ആവശ്യം കൂടി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.
Government suspended order of ASHA workers retirement age of 62

ആശാ വര്‍ക്കര്‍മാരുടെ വിരമിക്കൽ പ്രായം 62 ആക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍

Updated on

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ ഒരു സുപ്രധാന ആവശ്യം കൂടി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ചു. ഇത് അറിയിച്ചു കൊണ്ടുള്ള ഉത്തരവും സര്‍ക്കാര്‍ ഇറക്കി.

2022 മാര്‍ച്ച് 2 ലെ ഉത്തരവാണ് മരവിപ്പിച്ചത്. വേതന വര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം 69-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. 62 വയസില്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗരേഖയ്ക്കെതിരേ ആശ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

അതേസമയം, സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മാര്‍ഗരേഖ പിന്‍വലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നതും ഓണറേറിയം വര്‍ധിപ്പിക്കണമെന്നതും അടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com