

മോദി പങ്കെടുക്കുന്ന ദേശീയ പാത ഉദ്ഘാടന ചടങ്ങിലേക്ക് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടി ബഹിഷ്ക്കരിക്കും
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയുമാണ് ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നത്.
പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ചൊവ്വാഴ്ചമാത്രമാണെന്നും മണ്ഡലത്തിൽ മറ്റ് പരിപാടികളുള്ളതിനാൽ പങ്കെടുക്കില്ലെന്നും അസൗകര്യങ്ങളുണ്ടെന്നുണാണ് മന്ത്രിമാരുടെ വിശദീകരണം.
എന്നാൽ, പരിപാടിയിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്ക്കരിക്കുന്നതെന്നാണ് സൂചന. ബുധനാഴ്ച ഉച്ചയ്ക്ക് എറണാകുളത്ത് മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്.