
തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ജനം. വൈദ്യുതി നിരക്കിനു പിന്നാലെ വെള്ളക്കരവും കൂട്ടാനൊരുങ്ങി ജനങ്ങള്‍ക്ക് ഇരട്ട ഷോക്ക് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.
നിലവിലെ നിരക്ക് 5 ശതമാനം കൂട്ടാനാണ് തീരുമാനം. ജല അതോറിറ്റിയുടെ ശുപാര്‍ശ ഫെബ്രുവരിയിൽ സര്‍ക്കാരിന് നൽകും. ഏപ്രിൽ 1 മുതലാണ് നിരക്ക് 5 ശതമാനമായി കൂടുക. ഇത് പ്രാബല്യത്തിലായാല്‍ പ്രതിമാസ ബില്ലില്‍ 60 രൂപ വരെ കൂടും. ഇതിനായുള്ള ആലോചനകൾ നടക്കുന്നതേ ഉള്ളൂ എന്നാണ് ജല വകുപ്പ് മന്ത്രിയുടെ പ്രതികരണം.
കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണി വില വർധന. 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് 1 പൈസ കൂട്ടിയിരുന്നു. ലിറ്ററിന് കൂടിയത് 1 പൈസ ആണെങ്കിലും അത് വാട്ടര്‍ ബില്ലിൽ മൂന്നിരട്ടിയായാണ് കൂടിയത്.