ഒടുവിൽ വഴങ്ങി; ആശ വർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ

ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ നടപടി
Government withdraws norms for honorarium of ASHA workers

ഒടുവിൽ വഴങ്ങി; ആശ വർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ

Updated on

തിരുവനന്തപുരം: ഒടുവിൽ വഴങ്ങി സംസ്ഥാന സർക്കാർ. ആശ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളാണ് സർക്കാർ ഒഴിവാക്കിയത്. ഇതിനു പുറമേ ഇൻസന്‍റീവ് മാനദണ്ഡങ്ങളിലും ഇളവു വരുത്തിയിട്ടുണ്ട്.

ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ നടപടി. സമരം വിജയിച്ചതായി സമര സമിതി അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ ആശമാരുടെ സമരം 36 ദിവസം പിന്നിട്ടിരുന്നു.

സമരം ഒരുമാസം പിന്നിട്ട സാഹചര്യത്തിൽ തിങ്കളാഴ്ച സെക്രട്ടേറിയറ്റിലേക്ക് ഉപരോധവും സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് സർക്കാർ ഉത്തരവ് പുറത്തു വന്നത്. ഇതോടെ സമര വേദിയിൽ ആശമാർ ആഹ്ലാദ പ്രകടനം നടത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com