റിപ്പബ്ലിക് ദിനാഘോഷം: ഗവർണറും മുഖ്യമന്ത്രിയും ഒരേ വേദിയിൽ

ആഘോഷത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും
റിപ്പബ്ലിക് ദിനാഘോഷം: ഗവർണറും മുഖ്യമന്ത്രിയും ഒരേ വേദിയിൽ

തിരുവനന്തപുരം: 75-മത് റിപ്പബ്ലിക്ദിന ആഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. രാവിലെ വേദിയിലെത്തിയ ഗവർണറും മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുത്തു.വിവിധ ജില്ലകളിൽ റിപ്പബ്ലിക് ദിനം ആഘോഷ പരിപാടികൾ നടന്നുവരുകയാണ്.

കേന്ദ്രസർക്കാരിന്‍റെ നേട്ടങ്ങൾ ഏറ്റുപറഞ്ഞാണ് ഗവർണറുടെ പ്രസംഗം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും. വൈകീട്ട് 6 മണിക്കാണ് വിരുന്ന്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരും പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com