പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാർ: ഗവർണർ

തന്‍റേത് ആർക്കുമെതിരേയുള്ള പോരാട്ടമല്ലെന്നും സംസ്ഥാനത്തിന്‍റെ തലവൻ എന്ന നിലയിൽ നിയമലംഘനം വച്ചു പൊറുപ്പിക്കില്ലെന്നും ഗവർണർ പറഞ്ഞു.
ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കൊല്ലം: മുഖ്യന്ത്രി പിണറായി വിജയന്‍റെ ദിവസക്കൂലിക്കാരാണ് തനിക്കെതിരേ പ്രതിഷേധിക്കുന്നതെന്ന് ആരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങുന്നതിനു തൊട്ട മുൻപായി മാധ്യമങ്ങളോടു സംസാരിക്കവേയാണ് ഗവർണർ മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കുമെതിരേ ആഞ്ഞടിച്ചത്. കരിങ്കൊടി പിടിക്കുന്നതിൽ തനിക്ക് പ്രശ്നമില്ല, പക്ഷേ കാറിൽ ഇടിച്ചാൽ താൻ പുറത്തിറങ്ങും. മുഖ്യമന്ത്രി ഈ വഴി പോകുകയാണെങ്കിൽ പൊലീസുകാർ കരിങ്കൊടി പിടിച്ചവരുടെ കൂടെ നിൽക്കുമോ എന്നും ഗവർണർ ചോദിച്ചു.

മുഖ്യമന്ത്രി തന്നെയാണ് നിയമലംഘനത്തിന് ചൂട്ടു പിടിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് തനിക്കെതിരേ പ്രതിഷേധിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

തന്‍റേത് ആർക്കുമെതിരേയുള്ള പോരാട്ടമല്ലെന്നും സംസ്ഥാനത്തിന്‍റെ തലവൻ എന്ന നിലയിൽ നിയമലംഘനം വച്ചു പൊറുപ്പിക്കില്ലെന്നും ഗവർണർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com