'ഒന്നിനേയും ഭയമില്ല'; കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ ഗവർണർ തൊടുപുഴയിലെത്തി

ഡിവൈഎഫ്ഐ, എസ്എഫ്ഐ, യൂത്ത് ഫ്രണ്ട് എം പ്രവർത്തകരാണ് റോഡിന് ഇരുവശവും നിന്ന് കരിങ്കൊടി കാട്ടി
Governor Arif Muhammad Khan
Governor Arif Muhammad Khan
Updated on

തൊടുപുഴ: കരിങ്കൊടി പ്രതിഷേധത്തിനിടെ കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ കുടുംബസുരക്ഷാ പ്രോജക്ട് ഉദ്ഘാടനം ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി.

ഡിവൈഎഫ്ഐ, എസ്എഫ്ഐ, യൂത്ത് ഫ്രണ്ട് എം പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഗവർണർ തൊടുപുഴയിലെത്തിയത്. അച്ഛൻകവല, വെങ്ങല്ലൂർ, ഷാപ്പുപടി എന്നിവിടങ്ങളിലായിരുന്നു കരിങ്കൊടി പ്രതിഷേധം. നിരവധി ഡിവൈഎഫ്ഐ, എസ്എഫ്ഐ, യൂത്ത് ഫ്രണ്ട് എം പ്രവർത്തകരാണ് റോഡിന് ഇരുവശവും നിന്ന് കരിങ്കൊടി കാട്ടിയത്.

അതേസമയം, പ്രതിഷേധങ്ങളെ പേടിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ഇടുക്കിയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ പ്രതികരിക്കുയായിരുന്നു അദ്ദേഹം. ഇടുക്കിയിലേക്ക് പോകുമെന്നും ഒന്നിനേയും ഭയമില്ലെന്നും തനിക്കൊരു ഭീഷണിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു

ഇടുക്കിയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബിൽ ഒപ്പിടാതെ ജില്ലയിലെ ജനങ്ങളെ വഞ്ചിച്ച ഗവർണർ ജില്ലയിൽ എത്തുന്നതിൽ പ്രതിഷേധിച്ചാണ് ഇന്ന് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എല്‍.ഡി.എഫ് ഹര്‍ത്താലും പൂര്‍ണമാണ്. കടകളെല്ലാം അ‍ടഞ്ഞുകിടക്കുകയാണ്. നിരത്തില്‍ വാഹനങ്ങളും കുറവാണ്.

Trending

No stories found.

Latest News

No stories found.