​സെനറ്റിലേക്ക് വീണ്ടും പ്രതിനിധികളെ നിശ്ചയിച്ച് ഗവര്‍ണര്‍

മികവിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ നാമനിര്‍ദേശം ചെയ്തത്.
governor arif mohammad khan nominates 5 new senators
​സെനറ്റിലേക്ക് വീണ്ടും പ്രതിനിധികളെ നിശ്ചയിച്ച് ഗവര്‍ണര്‍file
Updated on

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്കു ഗവര്‍ണര്‍ പുതിയ അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തു. നാല് വിദ്യാര്‍ഥി പ്രതിനിധികളെയും ഒരു ഹെഡ്മാസ്റ്റര്‍ പ്രതിനിധിയെയുമാണു നിര്‍ദേശിച്ചത്. കെ.എസ്. ദേവി അപര്‍ണ, ആര്‍.കൃഷ്ണപ്രിയ, ആര്‍.രാമാനന്ദ്, ജി.ആര്‍. നന്ദന എന്നിവരാണു വിദ്യാര്‍ഥി പ്രതിനിധികള്‍. മികവിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ നാമനിര്‍ദേശം ചെയ്തത്.

തോന്നയ്ക്കല്‍ സ്കൂളിലെ എസ്.സുജിത്താണ് അധ്യാപക പ്രതിനിധിയായി സെനറ്റിലെത്തുന്നത്. മുന്‍പു ഗവര്‍ണര്‍ നടത്തിയ നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കിയിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തില്‍ പുതിയ നാമനിര്‍ദേശം നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറെ വഴി തടഞ്ഞുള്ള സമരത്തിന് എസ്എഫ്ഐയെ പ്രേരിപ്പിച്ചതു സെനറ്റിലേക്കുള്ള നാമനിര്‍ദേശമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com