
തിരുവനന്തപുരം: ബിഹാർ ഗവർണറായി സ്ഥലംമാറി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ ശനിയാഴ്ച (dec 28) യാത്രയയപ്പ്. രാജ്‌ഭവൻ ജീവനക്കാരാണ് നാളെ വൈകുന്നേരം 4 മണിക്ക് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം, സർക്കാർ നൽകുന്ന യാത്രയയപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ല.
പുതിയ കേരള ഗവർണർ രാജേന്ദ്ര ആര്‍ലേകര്‍ ജനുവരി രണ്ടിന് ചുമതലയേൽക്കും. ജനുവരി ഒന്നിന് അദ്ദേഹം തലസ്ഥാനത്ത് എത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. ജനുവരി രണ്ടിനു തന്നെയാകും ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിൽ ചുമതല ഏറ്റെടുക്കുക.
ഗോവയിൽ നിന്നുള്ള നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആർലെകർ. ഹിമാചൽ മുൻ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോവ സർക്കാരിൽ കാബിനറ്റ് മന്ത്രിയും ഗോവ നിയമസഭയുടെ മുൻ സ്പീക്കറുമായിരുന്നു 70 കാരനായ അദ്ദേഹം.