''ഭരണഘടനാ ലംഘനത്തിന് ഞാന്‍ കൂട്ടുനില്‍ക്കില്ല''; സുപ്രീം കോടതി പരാമര്‍ശത്തോടു പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവർണർക്കെതിരെ കേരളവും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു
ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻfile

കൊച്ചി: ബില്ലുകളിൽ ഒപ്പിടാത്തതുമായി ബന്ധപ്പെട്ട് ഗവർണർമാർക്ക് എതിരായ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . കേരളത്തെക്കുറിച്ച് സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും സുപ്രീം കോടതി നിർദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവർണർക്കെതിരെ കേരളവും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭരണഘടനയെ ചവറ്റുകൊട്ടയിൽ എറിയാനാവില്ല. എനിക്ക് നിയമം ലംഘിക്കാൻ കഴിയില്ല. പൗരത്വ നിയമ ഭേദഗതിയിലും സർക്കാർ ഇത് തന്നെയാണ് ചെയ്തത്. സർക്കാരിന്റെ എല്ലാ നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കണം എന്നാണോ പറയുന്നതെന്നും സമ്മർദത്തിന് വഴങ്ങില്ലെന്നും ഗവർണർ പറഞ്ഞു.

പൊതുഖജനാവിനു ചെലവു വരുന്ന ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി തേടണമെന്നാണ് ഭരണഘടന നിര്‍ദേശം. സര്‍വകലാശാലാ ബില്‍ കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ അനുമതി തേടിയില്ല. ഇത് ഭരണഘടനാ ലംഘനമാണ്. ഭരണഘഠനാ ലംഘത്തിന് താന്‍ കൂട്ടുനില്‍ക്കണമെന്നാണ് പറയുന്നതെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോടു ചോദിച്ചു. കലാമണ്ഡലത്തില്‍ നിയമിച്ച പുതിയ ചാന്‍സലര്‍ ഇപ്പോള്‍ വേതനം ആവശ്യപ്പെടുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com