'സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തണം, ഗവർണർക്കെതിരെ കേസ് നടത്താന്‍ മുടക്കിയ യൂണിവേഴ്‌സിറ്റി ഫണ്ട് തിരിച്ചടക്കണം': വിസിമാരോട് ഗവർണർ

ഗവർണർ വിസിമാർക്ക് നോട്ടീസ് അയച്ചു
governor asked university vc to repay university funds spent on case against governor
Arif Mohammed Khan

തിരുവനന്തപുരം : ചാൻസിലർക്കെതിരെ കോടതിയിൽ വിസിമാർ നടത്തുന്ന കേസ് സ്വന്തം ചെലവിൽ കേസ് നടത്തണമെന്ന് ഗവർണർ. സർവകലാശാല ഫണ്ടിൽ നിന്നും 1.13 കോടി രൂപയെടുത്ത് ​വിസിമാർ കേസ് നടത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ​ഗവർണറുടെ നിർണായക നിർദേശം.

ഈ ഫണ്ട് തിരിച്ചടക്കണമെന്ന് കാണിച്ച് ഗവർണർ വിസിമാർക്ക് നോട്ടീസ് അയച്ചു. വിസിമാരുടെയും നിയമനം റദ്ദാക്കിയ ​ഗവർണറുടെ നടപടിക്കെതിരെ കേസ് നടത്തിയതിന്‍റെ ചെലവുകൾക്കായിട്ടായിരുന്നു യൂണിവേഴ്സിറ്റി ഫണ്ടിൽ (1.13 കോടി രൂപ) നിന്നും കോടികൾ എടുത്തത്. ഇക്കാര്യം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് നിയമസഭയിൽ വ്യക്തമാക്കിയത്.

Trending

No stories found.

Latest News

No stories found.