നാടകീയം നയപ്രഖ്യാപനം; ഒരു മിനിറ്റിൽ പ്രസംഗം അവസാനിപ്പിച്ച് ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണർ‌ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിലേക്ക് സ്വീകരിച്ചത്
ഗവർണറെ സ്വീകരിക്കുന്ന മുഖ്യമന്ത്രി, സമീപം സ്പീക്കർ എ.എൻ. ഷംസീർ
ഗവർണറെ സ്വീകരിക്കുന്ന മുഖ്യമന്ത്രി, സമീപം സ്പീക്കർ എ.എൻ. ഷംസീർ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭായുടെ പത്താം നിയമസഭാ സമ്മേളനത്തിന് തുടക്കം. നാടകീയ നിമിഷങ്ങളാണ് ആദ്യം ദിനം തന്നെ അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണർ‌ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിലേക്ക് സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല.

സമ്മേളനത്തിന്‍റെ ആമുഖമായ നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ട് 17 സെക്കന്‍റ് മാത്രം വായിച്ച് ഗവർണർ അവസാനിപ്പിക്കുകയായിരുന്നു. നയപ്രഖ്യാപന പ്രസം​ഗത്തിലെ അവസാന പാര​ഗ്രാഫ് മാത്രമാണ് വായിച്ചത്. തുടർന്ന് നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് യാത്രയാക്കി.

എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ഗവർണർ തയാറായില്ല. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് തുടക്കമാകുന്നത്.

Trending

No stories found.

Latest News

No stories found.