പത്മനാഭസ്വാമി വിഗ്രഹം, സച്ചിന്‍റെ ആത്മക്കഥ; സഞ്ജു സാംസണിന് ആദരിച്ച് ഗവർണർ

സഞ്ജുവിന് ലോക്ഭവനിൽ ആദരം
Governor honours Sanju Samson

സഞ്ജു സാംസണിന് ആദരിച്ച് ഗവർണർ

Updated on

തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ ആദരിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ലോക്ഭവനിലെത്തിയ സഞ്ജുവിനെ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. കസവ് മുണ്ടും, ശ്രീ പത്മനാഭസ്വാമിയുടെ വിഗ്രഹവും, സച്ചിൻ ടെണ്ടുൽക്കറുടെ ആത്മക്കഥയായ പ്ലെയിങ് ഇറ്റ് മൈ വേ എന്ന പുസ്തകവും സമ്മാനിച്ചു.

സഞ്ജുവിന്‍റെ നേട്ടത്തിൽ രാജ്യം, പ്രത്യേകിച്ച് കേരളം അഭിമാനിക്കുന്നതായി ഗവർണർ പറഞ്ഞു. പ്രതിഭയും പരിശ്രമവും കൊണ്ട് ലോകക്രിക്കറ്റിൽ കേരളത്തിന്‍റെ പേര് ഉയർത്തി പിടിച്ച സഞ്ജു യുവജനങ്ങൾക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. സഞ്ജുവിന്‍റെ മനോഭാവം യുവതലമുറയ്ക്ക് പ്രചോദനാണെന്ന് ഗവർണർ പറഞ്ഞു.

കാര്യവട്ടത്ത് ന്യൂസിലൻഡിനെതിരായ മത്സരം കാണാൻ കുടുംബസമേതം എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. തന്നേക്കാൾ ക്രിക്കറ്റിനോട് ഇഷ്ടം ഭാര്യ അനഘയ്ക്കാണെന്നും ഗോവ വനിത ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റായിരുന്നു അവർ എന്നും സഞ്ജുവിന്‍റെ ആരാധികയാണ് ഭാര്യയെന്നും ഗവർണർ പറഞ്ഞു. ലോക്ഭവനിൽ ലഭിച്ച ആദരം ഈശ്വര അനുഗ്രഹമാണെന്ന് സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് താരം ഫെബിനും സഞ്ജുവിനൊപ്പമുണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com