''ഗവർണർക്ക് അഹങ്കാരവും ധിക്കാരവും''; രാജ്ഭവനിലെ പരിപാടിയിൽ നിന്ന് മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയി

മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്ന് രാജ്ഭവൻ വ്യക്തമാക്കി.
'Governor is arrogant and arrogant'; Minister V. Sivankutty walks out of event at Raj Bhavan

മന്ത്രി വി. ശിവൻകുട്ടി

file image

Updated on

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിൽ പ്രതിഷേധിച്ച് രാജ്ഭവനിലെ പരിപാടിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയി. സ്കൗട്സ് ആൻഡ് ഗൈഡ് പരിപാടിയിൽ ആശംസ അറിയിച്ച ശേഷമായിരുന്നു മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത്.

ഗവർണർ രാജേന്ദ്ര അർലേക്കർക്ക് അഹങ്കാരവും ധിക്കാരവുമാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ മുന്നിൽ ഗവർണർ വർഗീയത വളർത്തുന്നു. മാന്യത കൊണ്ടാണ് കുട്ടികളെ വിളിച്ചിറക്കാത്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ, മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്ന് രാജ്ഭവൻ വ്യക്തമാക്കി. രാജ്ഭവനിലെ പരിപാടിക്ക് മന്ത്രി താമസിച്ചാണെത്തിയത്. ഇതു പ്രോട്ടോക്കോള്‍ ലംഘനമാണ്.

ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ഗവർണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും പറഞ്ഞു. മാന്യതയും പ്രോട്ടോക്കോളും ലംഘിച്ചത് ഗവര്‍ണറാണെന്ന് ശിവന്‍കുട്ടി തിരിച്ചടിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com