സുപ്രീംകോടതി നിർദേശം തള്ളി; സിസാ തോമസിനെയും ശിവപ്രസാദിനെയും താത്ക്കാലിക വിസിമാരായി നിയമിച്ച് ഗവർണർ

വിസിമാരെ നിയമിക്കുമ്പോൾ സർക്കാർ നൽകുന്ന പട്ടികയിൽ നിന്നുമാത്രമേ താത്ക്കാലിക വിസിമാരെ നിയമിക്കാനാവൂ
governor rajendra arlekar appoints ciza thomas and k sivaprasad again

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

file image
Updated on

തിരുവനന്തപുരം: സർവകലാശാലകളിലെ താത്ക്കാലിക വിസി നിയമനത്തിൽ സർക്കാരിന്‍റെ പട്ടിക മറികടന്ന് നിയമനം നടത്തി ഗവർണർ‌ രാജേന്ദ്ര ആർലേക്കർ. ഡിജിറ്റൽ സർവകലാളാല വൈസ് ചാൻസിലറായി സിസാ തോമസിനെയും കെടിയു സർവകലാശാല ചാൻസിലറായി കെ. ശിവപ്രസാദിനെയുമാണ് നിയമിച്ചിരിക്കുന്നത്. 6 മാസത്തേക്ക് നയിമനം നടത്തി ഗവർണർ വിജ്ഞാപനം പുറത്തിറക്കി.

സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്ഥിരം വിസി വരുന്നത് വരെ നിലവിലുള്ള താത്ക്കാലിക വിസിമാരെ നിയമിക്കാൻ ഗവർണറോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് ഗവർണറുടെ നീക്കം.

വിസിമാരെ നിയമിക്കുമ്പോൾ സർക്കാർ നൽകുന്ന പട്ടികയിൽ നിന്നുമാത്രമേ താത്ക്കാലിക വിസിമാരെ നിയമിക്കാനാവൂ. നിലവിലുള്ളവരെ വീണ്ടും നിയമിക്കുകയാണെങ്കിൽ പോലും ഗവർണർ ഇത് പാലിക്കേണ്ടതുണ്ട്. ഇത് ലംഘിച്ചാണ് നിലവിലെ ഗവർണറുടെ നടപടി.

ഗവർണറുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ രംഗത്തെത്തി. വിസിമാരുടെ പുനർനിയമനം സർക്കാർ ശുപാർശ അനുസരിച്ചാകണമെന്ന വിധി ഗവർണർ അംഗീകരിച്ചില്ലെന്നാണ് സര്‍ക്കാര്‍ വാദം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com