ദുഃഖകരം, കർഷക പ്രശ്നത്തിൽ എന്തു ചെയ്യാനാകുമെന്ന് ആരായും; ഗവർണർ

കടക്കെണി മൂലം കർഷക ആത്മഹത്യകൾ ആവർത്തിച്ചിട്ടും പരിഹാരം കാണാനുള്ള നടപടിയില്ല
ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻfile
Updated on

കൊച്ചി: സംസ്ഥാനത്ത് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദുഃഖകരമായ സാഹചര്യമാണെന്നും കർഷകരുടെ പ്രശ്നത്തിൽ എന്തുചെയ്യാനാകുമെന്ന് ആരായുമെന്നും ഗവർണർ പ്രതികരിച്ചു.

കടക്കെണി മൂലം കർഷക ആത്മഹത്യകൾ ആവർത്തിച്ചിട്ടും പരിഹാരം കാണാനുള്ള നടപടിയില്ല. നെല്ലിന്‍റെ വിലയായി ലഭിക്കേണ്ട കേന്ദ്രവിഹിതം സംസ്ഥാന്തതിനു നൽകിയെന്നാണ് മനസിലാക്കുന്നത്. എന്നിട്ടും കർഷകനു പണം എന്തുകൊണ്ട് ലഭിച്ചില്ല എന്നതു പരിശോധിക്കണം. സംസ്ഥാന സർക്കാരാണോ ഇക്കാര്യത്തിൽ കുറ്റക്കാരെന്ന് ഇപ്പോൾ പറയുന്നില്ല. അതിനുള്ള അവസരമല്ലമിത്. സംസ്ഥാന സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുമ്പോൾ കർക്ഷകരടക്കം ബുദ്ധിമുട്ടുകയാണെന്നും ഗവർണർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com