പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ പേരില്ല; ഗവർണർ കൊച്ചിയിൽ നിന്നും മടങ്ങി

കൊച്ചിയിൽ ഔദ്യോഗിക പരിപാടികളില്ലാത്തതിനാലാണ് ഗവർണറെ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ പേരില്ല; ഗവർണർ കൊച്ചിയിൽ നിന്നും മടങ്ങി

കൊച്ചി: ഇന്ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനായി കൊച്ചിയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്വീകരിക്കുന്നവരുടെ പട്ടികയിൽ തന്‍റെ പേരില്ലെന്ന് അറിഞ്ഞതോടെ കൊച്ചിയിൽ നിന്നും മടങ്ങി.

പ്രധാനമന്ത്രിയ്ക്ക് കൊച്ചിയിൽ ഔദ്യോഗിക പരിപാടികളില്ലെന്നും കൊച്ചിയിലേതെല്ലാം രാഷ്ട്രീയപരിപാടികളാണെന്നും അതിനാലാണ് സ്വീകരിക്കാൻ നിൽക്കാതെ മടങ്ങുന്നതെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ തിരുവനന്തപുരത്താണെന്നും അവിടെ വച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയാണ് ഗവർണർ കൊച്ചിയിലെത്തിയത്. അതിനുശേഷമായിരുന്നു പ്രധാനമന്ത്രിയെ കൊച്ചിയിൽ സ്വീകരിക്കുന്നവരുടെ പട്ടിക പുറത്തു വന്നത്. കൊച്ചിയിൽ ഔദ്യോഗിക പരിപാടികളില്ലാത്തതിനാലാണ് ഗവർണറെ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണറും ഉണ്ടാവും. സംസ്ഥാനസർക്കാരിനു വേണ്ടി മന്ത്രി പി രാജീവാണ് കൊച്ചിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com