Kerala
ഗവർണർക്ക് ഹൈക്കോടതിയിൽ തിരിച്ചടി; കെടിയു സിൻഡിക്കേറ്റ് തീരുമാനം സസ്പെൻ്റ് ചെയ്ത നടപടി റദാക്കി
കെടിയു വിസി സിസ തോമസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റ് തീരുമാനം ഗവർണർ സസ്പെന്‍റ് ചെയ്തത്
കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (ktu) സിൻഡിക്കേറ്റ് തീരുമാനം സസ്പെന്‍റ് ചെയ്ത ഗവർണറുടെ നടപടി റദാക്കി ഹൈക്കോടതി. സിൻഡിക്കേറ്റ് അംഗം കൂടിയായ ജസ്റ്റീസ് സതീഷ് നൈനാന്‍റേതാണ് ഉത്തരവ്.
കെടിയു വിസി സിസ തോമസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റ് തീരുമാനം ഗവർണർ സസ്പെന്‍റ് ചെയ്തത്. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാൻ മറ്റൊരു സമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിണ്ടിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം എന്നീ തീരുമാനങ്ങളാണ് ഗവര്‍ണര്‍ തടഞ്ഞിരുന്നു.

