governor says chief minister has something to hide in the malappuram issue
Governor Arif Muhammad Khan

വിശദീകരണം ആവശ്യപ്പെട്ടത് രാഷ്ട്രപതിയെ അറിയിക്കാൻ; മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ടെന്ന് ഗവർണർ‌

ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്ന് ഗവർണർ കത്തിൽ പറയുന്നു
Published on

തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയിൽ ഗവർണറുടെ കത്ത്. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുവെന്നാണ് ഗവർണറുടെ കത്തിൽ പറയുന്നത്. മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ വിളിപ്പിച്ചിരുന്നു. ഇരുവരേയും നേരിട്ട് വിളിപ്പിച്ചത് ശരിയായില്ലെന്ന് കാട്ടി മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചിരുന്നു. ഇതിന്‍റെ മറുപടിയായി ഗവർണറയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്ന് ഗവർണർ കത്തിൽ പറയുന്നു. സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചുവയ്ക്കാൻ ആകില്ല. രാഷ്ട്രപതിയെ അറിയിക്കാൻ വേണ്ടിയാണ് വിശദീകരണം ചോദിച്ചത്. ചോദിച്ച കാര്യങ്ങൾ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റാത്തതായും കണക്കാക്കുമെന്നും ഗവർണർ കത്തിൽ വ്യക്തമാക്കുന്നു.

logo
Metro Vaartha
www.metrovaartha.com