''ഗുരുപൂജ രാജ‍്യത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗം"; കുട്ടികൾ സനാതന ധർമം പഠിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഗവർണർ

സംസ്കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിർക്കുന്നതെന്നും ഗവർണർ പറഞ്ഞു
''Guru Pooja is part of indian culture what is wrong with children learning Sanatana Dharma": Governor

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

file image
Updated on

തിരുവനന്തപുരം: സ്കൂൾ കുട്ടികളെക്കൊണ്ട് വിരമിച്ച അധ‍്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗുരുപൂജ രാജ‍്യത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും അതിൽ തെറ്റില്ലെന്നും ഗവർണർ പറഞ്ഞു. ബാലഗോകുലത്തിന്‍റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഗവർണറുടെ പ്രതികരണം.

ഭാരതാംബയും ഗുരുപൂജയും രാജ‍്യത്തിന്‍റെ പാരമ്പര‍്യവും പൈതൃകവും സംസ്കാരവുമാണെന്നും കുട്ടികൾ സനാതന ധർമവും പൂജയും പഠിക്കുന്നതിൽ എന്താണ് തെറ്റെന്നും ഗവർണർ ചോദിച്ചു. ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടതെന്നും സംസ്കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിർക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഗുരുപൂർണിമ ദിനത്തോട് അനുബന്ധിച്ച് വിവിധ സ്കൂളുകളിൽ നടന്ന പരിപാടിയിൽ സ്കൂൾ വിദ‍്യാർഥികളെക്കൊണ്ട് വിരമിച്ച അധ‍്യാപകരുടെ കാൽ കഴുകിപ്പിച്ച സംഭവം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. വിഷയം ഗൗരവമായി തന്നെ സർക്കാർ കാണുന്നുവെന്നും റിപ്പോർട്ട് തേടുമെന്നും വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിയും വ‍്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com