"വിവാദങ്ങളിലേക്ക് പോകാനുളള ആവേശം ഗവർണർ കാണിക്കുന്നു"; ബിനോയ് വിശ്വം

ഭരണഘടനയാണോ അതോ പൂർവാശ്രമത്തിലെ വിചാരധാരയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവർണർ തീരുമാനിക്കണം.
"Governor shows enthusiasm for getting into controversies"; Binoy Vishwam
ബിനോയ് വിശ്വം
Updated on

കോഴിക്കോട്: ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗവർണറുമായി നിലയ്ക്കാത്ത വിവാദം ഉണ്ടാകാനായി സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, എല്ലാ ദിവസവും വിവാദങ്ങളിലേക്ക് പോകാനുളള ആവേശം ഗവർണർ കാണിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഭരണഘടനയാണോ അതോ പൂർവാശ്രമത്തിലെ വിചാരധാരയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവർണർ തീരുമാനിക്കണം. ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്നും അതാണ് ഭാരതമാതാവെന്നും പറയുന്നത് എത്രത്തോളം അനുചിതമാണെന്ന് ഗവർണർ മനസിലാക്കണമെന്നും ബിനോയ് വിശ്വം വിമർശിച്ചു.

ദേശീയ ബിംബങ്ങളെക്കുറിച്ചും പ്രതീകങ്ങളെക്കുറിച്ചും ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ ഗവര്‍ണര്‍ വായിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com