രാജ്‌ഭവനിൽ ആദ്യമായി വിദ്യാരംഭം: ആദ്യക്ഷരം പകര്‍ന്ന് ഗവര്‍ണര്‍ | Video

ദേവനാഗരിയിലും മലയാളത്തിലും അറബിയിലും എഴുത്തിനിരുത്ത്

തിരുവനന്തപുരം: കേരള രാജ് ഭവനില്‍ ആദ്യമായി നടത്തിയ വിദ്യാരംഭച്ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 61 കുട്ടികളെ എഴുത്തിനിരുത്തി. "ഓം ഹരി: ശ്രീ ഗണപതയേ നമ: , അവിഘ്നമസ്തു" എന്ന് ദേവനാഗിരി ലിപിയിലും "ഓം , അ, ആ" എന്നിവ മലയാളത്തിലും ആണ് ഗവര്‍ണര്‍ എഴുതിച്ചത്. അറബി ഭാഷയിൽ എഴുതാൻ താത്പര്യമുള്ളവരെ അറബിക് അക്ഷരവും എഴുതിച്ചു.

വിദ്യാരംഭത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്കൊപ്പം ഗവര്‍ണറുടെ നാല് പേരക്കുട്ടികളും (റാഹം, ഇവാന്‍, സീറ, അന്‍ വീര്‍) ആദ്യക്ഷരം എഴുതി. കേരള രാജ് ഭവന്‍ ഓഡിറ്റോറിയതില്‍ സജ്ജമാക്കിയ വേദിയിലായിരുന്നു ചടങ്ങ്. രവിലെ 7.45 നു തുടങ്ങിയ വിദ്യാരംഭത്തില്‍ പങ്കെടുക്കാനായി രാവിലെ ആറേകാല്‍ മുതല്‍ കുട്ടികള്‍ എത്തിയിരുന്നു.

കേരള രാജ് ഭവനില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍ കുട്ടികളെ എഴുത്തിനിരുത്തുന്നു.
കേരള രാജ് ഭവനില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍ കുട്ടികളെ എഴുത്തിനിരുത്തുന്നു.Raj Bhavan

തിരുവനന്തപുരത്തിനു പുറമേ കോട്ടയം ഇടുക്കി, തൃശൂര്‍, തുടങ്ങിയ ജില്ലകളില്‍ നിന്നും കുട്ടികള്‍ എത്തിയിരുന്നു. നേരത്തേ അറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തവരായിരുന്നു കുട്ടികള്‍. കുട്ടികള്‍ക്കെല്ലാം അക്ഷരമാല, പ്രസാദം, കളറിംഗ് ബുക്ക്, ക്രയോണ്‍ തുടങ്ങിയവ നല്‍കി.

കേരള രാജ് ഭവനില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍ കുട്ടികളെ എഴുത്തിനിരുത്തുന്നു.
കേരള രാജ് ഭവനില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍ കുട്ടികളെ എഴുത്തിനിരുത്തുന്നു.Raj Bhavan

വിദ്യാരംഭച്ചടങ്ങിനും പൂജയ്ക്കും നേതൃത്വവും മാര്‍ഗനിര്‍ദേശവും നല്‍കിയ ആചാര്യന്‍ എസ്. ഗിരീഷ് കുമാര്‍, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, എന്‍. രാജീവ്, എം. ശങ്കരനാരായണന്‍, ആര്‍. രാജേന്ദ്രന്‍, ഡി. ഭഗവല്‍ദാസ് എന്നിവരെ ചടങ്ങിനുശേഷം ഗവര്‍ണര്‍ ആദരിച്ചു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com