നവീൻ ബാബുവിന്‍റെ വീട്ടിലെത്തി കുടുംബത്തെ ‌ആശ്വസിപ്പിച്ച് ഗവർണർ

അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ഇടപെടേണ്ട സാഹചര്യം വന്നാൽ തീർച്ചയായും ഇടപെടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചൊവ്വാഴ്ച ഉച്ചയോടെയാണ് നവീൻ ബാബുവിന്‍റെ പത്തനംതിട്ടയിലെ വീട്ടിലെത്തി കുടുംബാംഗ ങ്ങളെ ഗവർണർ കണ്ടത്. നവീനിന്‍റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കുടുംബാംഗങ്ങളോട് ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അറിയിക്കണമെന്നും അദ്ദേഹം നവീന്‍ ബാബുവിന്‍റെ കുടുംബാംഗങ്ങളോട് പറഞ്ഞു.

അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ഇടപെടേണ്ട സാഹചര്യം വന്നാൽ തീർച്ചയായും ഇടപെടുമെന്നും ഗവർണർ പറഞ്ഞു.

''പ്രധാനമായും ഞാൻ ഇവിടെ എത്തിയത് കുടുംബത്തെ ആശ്വസിപ്പിക്കാനാണ്. മറ്റ് കാര്യങ്ങളിൽ ‌ഇപ്പോൾ പ്രതികരിക്കുന്നില്ല. കുടുംബം പരാതി നൽകിയാൽ ആവശ്യമായ ഇടപെടൽ നടത്തും'', ഗവർണർ വ്യക്തമാക്കി. അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ കുടുംബനാഥനെയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com