രാഷ്ട്രപതിക്കായി വിരുന്നൊരുക്കി ഗവർണർ

രാഷ്ട്രപതിക്കായി വിരുന്നൊരുക്കി ഗവർണർ

വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം ഹയാത്തിലായിരുന്നു വിരുന്ന് സത്ക്കാരം

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി ഔദ്യോഗിക സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അത്താഴ വിരുന്ന് നടത്തി.

വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം ഹയാത്തിൽ നടന്ന വിരുന്ന് സത്ക്കാരത്തിൽ ഗവർണർ, ഭാര്യ രേഷ്മ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ വി ശിവൻകുട്ടി, കെ.എൻ ബാലഗോപാൽ, ജി.ആർ അനിൽ, ജെ ചിഞ്ചുറാണി, ആർ ബിന്ദു, എം.ബി രാജേഷ്, വീണാ ജോർജ്, അഹമദ് ദേവർകോവിൽ, രമേശ് ചെന്നിത്തല എം.എൽ.എ എന്നിവർ പങ്കെടുത്തു.

ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഡി.ജി.പി അനിൽ കാന്ത്, അഡീഷനൽ ചീഫ് സെക്രട്ടറിമാർ, രാഷ്ട്രപതിയുടെ മകൾ ഇതിശ്രീ മുർമു, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും വിരുന്നിൽ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com